Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cannabis Gang

Kottayam

വാ​​ഴൂ​​രി​​ല്‍ ക​​ഞ്ചാ​​വു​​സം​​ഘ​​ത്തെ പി​​ടി​​കൂ​​ടി, കെ​​ട്ടി​​യി​​ട്ട് പോ​​ലീ​​സി​​ല്‍ ഏ​​ല്‍​പ്പി​​ച്ചു

കോ​​ട്ട​​യം: നാ​​ട്ടു​​കാ​​ര്‍ തൂ​​ഫാ​​നാ​​യി. ലഹരി സം​​ഘ​​ത്തെ പി​​ടി​​കൂ​​ടി പോ​​ലീ​​സി​​ല്‍ ഏ​​ല്‍​പ്പി​​ച്ചു. ല​​ഹ​​രി​​യി​​ലു​​ള്ള യു​​വാ​​ക്ക​​ളു​​ടെ പ​​രാ​​ക്ര​​മം സ​​ഹി​​ക്കാ​​നാ​​കാ​​തെ വ​​ന്ന​​തോ​​ടെ നാ​​ട്ടു​​കാ​​ര്‍ യു​​വാ​​ക്ക​​ളെ പി​​ടി​​ച്ചു​​കെ​​ട്ടി പോ​​ലീ​​സി​​ല്‍ ഏ​​ല്‍​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

വാ​​ഴൂ​​ര്‍ മ​​യി​​ലാ​​ടും​​പാ​​റ പാ​​റാം​​തോ​​ട്ടി​​ലാ​​ണ് സം​​ഭ​​വം. ക​​ഴി​​ഞ്ഞ ഞാ​​യ​​റാ​​ഴ്ച വൈ​​കു​​ന്നേ​​രം പാ​​റാം​​തോ​​ട്ടി​​ലു​​ള്ള യു​​വാ​​വി​​ന്‍റെ വീ​​ട്ടി​​ലെ​​ത്തി​​യ​​വ​​ര്‍ യു​​വാ​​വി​​നൊ​​പ്പം വ​​ഴി​​വ​​ക്കി​​ലി​​രു​​ന്ന് മ​​ദ്യ​​പി​​ച്ച​​താ​​യും ല​​ഹ​​രി ഉ​​പ​​യോ​​ഗി​​ച്ച​​താ​​യും നാ​​ട്ടു​​കാ​​ര്‍ പ​​റ​​യു​​ന്നു. നാ​​ട്ടു​​കാ​​ര്‍ ചോ​​ദ്യം ചെ​​യ്ത​​തോ​​ടെ ഇ​​വ​​ര്‍ സ​​മീ​​പ​​ത്തെ വീ​​ടു​​ക​​ള്‍​ക്കും നാ​​ട്ടു​​കാ​​ര്‍​ക്കും നേ​​രേ തി​​രി​​ഞ്ഞു. പ്ര​​ദേ​​ശ​​ത്തെ ഒ​​രു പ​​ല​​ച​​ര​​ക്ക് വ്യാ​​പാ​​രി​​യെ ആ​​ക്ര​​മി​​ക്കു​​ക​​യും ചെ​​യ്തു. ക​​ല്ലേ​​റി​​ല്‍ നി​​ര​​വ​​ധി വീ​​ടു​​ക​​ളു​​ടെ ജ​​ന​​ല്‍​ചി​​ല്ലു​​ക​​ളും ത​​ക​​ര്‍​ന്നു. അ​​സ​​ഭ്യ​വ​​ര്‍​ഷ​​വും സം​​ഘ​​ര്‍​ഷ​​വും തു​​ട​​ര്‍​ന്ന​​തോ​​ടെ ഇ​​വ​​രെ പി​​ടി​​ച്ചു​കെ​​ട്ടി പോ​​ലീ​​സി​​ല്‍ ഏ​​ല്‍​പ്പി​​ക്കാ​​ന്‍ നാ​​ട്ടു​​കാ​​ര്‍ തീ​​രു​​മാ​​നി​​ച്ചു. വാ​​ഴൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ലെ ഒ​​രം​​ഗ​​വും വി​​വ​​ര​​മ​​റി​​ഞ്ഞു സ്ഥ​​ല​​ത്തെ​​ത്തി. സം​​ഘ​​ത്തെ പി​​ടി​​ച്ചു കെ​​ട്ടാ​​നു​​ള്ള ശ്ര​​മ​​ത്തി​​നി​​ടെ നാ​​ട്ടു​​കാ​​ര്‍​ക്കും പ​​രി​​ക്കേ​​റ്റു. ഒ​​ടു​​വി​​ല്‍ നാ​​ട്ടു​​കാ​​ര്‍ സം​​ഘ​​ടി​​ച്ചാ​​ണ് ഇ​​വ​​രെ പി​​ടി​​കൂ​​ടി​​യ​​ത്. തു​​ട​​ർ​​ന്ന് യു​​വാ​​ക്ക​​ളെ പ​​ള്ളി​​ക്ക​​ത്തോ​​ട് പോ​​ലീ​​സി​​ന് കൈ​​മാ​​റി. വ​​ധ​​ശ്ര​​മ​​ത്തി​​ന് അ​​ട​​ക്കം കേ​​സെ​​ടു​​ത്ത പോ​​ലീ​​സ് ഇ​​വ​​രെ കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി റി​​മാ​​ന്‍​ഡ് ചെ​​യ്തു.

വാ​​ഴൂ​​ര്‍ സ്വ​​ദേ​​ശി​​ക​​ളാ​​യ ര​​ണ്ടു സ​​ഹോ​​ദ​​ര​​ങ്ങ​​ളെ​​യും അ​​യ്മ​​നം, തി​​രു​​വ​​ന​​ന്ത​​പു​​രം സ്വ​​ദേ​​ശി​​ക​​ളാ​​യ ര​​ണ്ടു​​പേ​​രെ​​യു​​മാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഇ​​വ​​രു​​ടെ സം​​ഘ​​ത്തി​​ല്‍ പെ​​ണ്‍​കു​​ട്ടി​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ പ​​ത്തോ​​ളം പേ​​രു​​ണ്ടാ​​യി​​രു​​ന്ന​​താ​​യും ഇ​​വ​​ര്‍ പ്ര​​ദേ​​ശ​​ത്ത് ര​​ണ്ടു ദി​​വ​​സ​​മാ​​യി ല​ഹ​രി ഉ​​പ​​യോ​​ഗി​​ച്ച​​ശേ​​ഷം ഭീ​​ക​​രാ​​ന്ത​​രീ​​ക്ഷം സൃ​​ഷ്ടി​​ക്കു​​ക​​യാ​​യി​​രു​​ന്നെ​ന്നും നാ​​ട്ടു​​കാ​​ര്‍ ആ​​രോ​​പി​​ച്ചു. വി​​വി​​ധ രാ​​ഷ്‌​​ട്രീ​​യ പാ​​ര്‍​ട്ടി​​ക​​ളു​​ടെ നേ​​താ​​ക്ക​​ള്‍ യോ​​ഗം ചേ​​ര്‍​ന്ന് പ​​ഞ്ചാ​​യ​​ത്തും പോ​​ലീ​​സു​​മാ​​യി ചേ​​ര്‍​ന്ന് പ്ര​​ദേ​​ശ​​ത്ത് പ​​ട്രോ​​ളിം​​ഗ് ന​​ട​​ത്താ​​ന്‍ തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ട്.

Latest News

Corehub Up